KOYILANDILOCAL NEWS
അനുഗ്രഹയെ ആദരിച്ചു
ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ മേപ്പയൂരിലെ പൂർവ്വ വിദ്യാർത്ഥിനിയും കോഴിക്കോട് ജില്ലയിലെ ആദ്യ വനിത ബസ് ഡ്രൈവറുമായ അനുഗ്രഹയെ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്ന്റെ നേതൃത്വത്തിൽ ഗൈഡ് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ആദരിച്ചു. തൊഴിൽ തെരഞ്ഞെടുക്കുന്നതിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധിക്കപ്പെട്ട അനുഗ്രഹ എല്ലാവർക്കും മാതൃകയായിരിക്കുകയാണ്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ന് സ്‌കൂളിന് സമീപം ചേർന്ന ചടങ്ങിൽ ഗൈഡ് ക്യാപ്റ്റൻ ശാലിനി ടി വി നേതൃത്വം നൽകി. സ്കൂളിലെ പ്രധാനാധ്യാപകരായ കെ. നിഷിദ്, സന്തോഷ് സാദരം, എസ് ആർ ജി കൺവീനർ കെ.ഒ ഷൈജ, എന്നിവർ സന്നിഹിതരായിരുന്നു.
Comments