LOCAL NEWS
അനുമോദന സായാഹ്നവും എൻഡോവ്മെന്റ് വിതരണവും സംഘടിപ്പിച്ചു
അരിക്കുളം ഊരള്ളൂർ എ.കെ.കൃഷ്ണൻ മാസ്റ്റർ അനുസ്മരണ സമിതിയുടേയും ടൗൺ കോൺഗ്രസ് കമ്മറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ അനുമോദന സായാഹ്നവും എൻഡോവ്മെന്റ് വിതരണവും സംഘടിപ്പിച്ചു. ജില്ലാ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി മുനീർ എരവത്ത് ഉദ്ഘാടനം ചെയ്തു. എസ്.മുരളീധരൻ ആധ്യക്ഷ്യം വഹിച്ചു. കെ.പി.രാമചന്ദ്രൻ മാസ്റ്റർ, ആ വള മുഹമ്മദ്, സി. രാമദാസ്, കെ. അഷറഫ് മാസ്റ്റർ, സി.സുകുമാരൻ മാസ്റ്റർ, എടച്ചേരി കുഞ്ഞികണ്ണൻ, കെ.കെ. ബാലൻ, ശ്രീധരൻ കല്പത്തൂർ,അനസ് കാരയാട്, കുഞ്ഞിമ്മായൻ മാസ്റ്റർ, പി.എം.രാധ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്യാമള ഇടപ്പള്ളി, ബിന്ദു പറമ്പടി, ബിനി മഠത്തിൽ എന്നിവർ സംസാരിച്ചു. ടി.ടി.ശങ്കരൻ നായർ സ്വാഗതവും കെ.കെ.സുധർമ്മൻ നന്ദിയും പറഞ്ഞു.
Comments