അപമാനിതനായെന്ന് ചെന്നിത്തല
പുതിയ പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുത്തപ്പോള്‍ ഏറെ അപമാനിതനായെന്ന് രമേശ് ചെന്നിത്തല. ഇക്കാര്യമറിയിച്ച് ചെന്നിത്തല കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ചു. പ്രതിപക്ഷ നേതാവിനെ മാറ്റുമെന്ന കാര്യം താന്‍ നേരത്തേ അറിഞ്ഞില്ല, അറിയിച്ചിരുന്നെങ്കില്‍ സ്വയം പിന്മാറുമായിരുന്നു. ചെന്നിത്തല പരാതിയില്‍ പറയുന്നു.
ഒരു പദവിക്കും പിന്നാലെ പായുള്ള ആളല്ല. നേരത്തെ അറിയിച്ചിരുന്നെങ്കില്‍ മാറിനില്‍ക്കുമായിരുന്നു. നിമിഷം മാറ്റിയത് നീതിനിഷേധമാണെന്നും അങ്ങേയറ്റം വേദനയുണ്ടാക്കിയെന്നും സോണിയക്ക് അയച്ച സന്ദേശത്തില്‍ മുൻ പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രതിപക്ഷനേതാവെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ടിയില്‍ നിന്ന് പോലും പിന്തുണ ലഭിച്ചില്ല. ഫലത്തില്‍ തന്നെ ഒഴിവാക്കി അപമാനിക്കുകയാണ് ചെയ്തത്. സംഘടനാദൗര്‍ബല്യമാണ് കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണമെന്നും ചെന്നിത്തല കത്തില്‍ സൂചിപ്പിച്ചു.