CALICUTDISTRICT NEWS
അമിത വേഗതയിലെത്തിയ ടിപ്പര്‍ ബസ്സിലിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്
കോഴിക്കോട്: മൂട്ടോളിയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. രാവിലെ പത്തുമണിയോടെ അമിത വേഗതയിലെത്തിയ ടിപ്പര്‍ ലോറി ബസ്സില്‍ വന്നിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. രണ്ട് ഡ്രൈവര്‍മാരുടെയും ഒരു സ്ത്രിയുടെയും പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാവിലെ സമയമായതിനാല്‍ ബസില്‍ നിരവധി കുട്ടികളും ഉണ്ടായിരുന്നു, പരിക്കേറ്റവരെ കോഴിക്കോട്ടെ മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസില്‍ അമിത വേഗതയിലെത്തിയ ടിപ്പര്‍ ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബസ് പൊളിച്ചുമാറ്റിയാണ് അപകടത്തില്‍പ്പെട്ട യാത്രക്കാരെ പുറത്തെടുത്തത്.
Comments