MAIN HEADLINES

അമ്മയേയും മകനേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൊയിലാണ്ടി: പെരുവട്ടൂരിലെ ചേരിക്കുന്നുമ്മൽ പ്രസന്ന(56), മകൻ പ്രശാന്ത്(27) എന്നിവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മരണം നടന്നത് എപ്പോഴാണെന്ന് വ്യക്തമല്ല.തിങ്കളാഴ്ച രാത്രിയിലോ, ചൊവ്വാഴ്ച കാലത്തോ ആയിരിക്കാം കൃത്യം നടന്നത് എന്നാണ് പോലീസിൻ്റെ നിഗമനം. ഇന്ന് (ചൊവ്വ) ഉച്ചക്ക് ശേഷം വീട്ടിലെത്തിയ അയൽവാസി, ചേരിക്കുന്നുമ്മൽ സജിനി വിളിച്ച് നോക്കിയപ്പോൾ പ്രതികരണമില്ലാതെ വന്നതോടെ സംശയം തോന്നി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാർ പോലീസിൽ അറിയിച്ചു. അവർ വീട് തുറന്ന് പരിശോധിച്ചതിനെത്തുടർന്നാണ് ഇരുവരേയും തൂങ്ങി മരിച്ച നിലയിൽ കണ്ടത്. അപ്പോഴേക്കും വെളിച്ചം കുറഞ്ഞതിനാൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കാൻ പ്രയാസമുള്ളത് കൊണ്ട് മൃതദേഹങ്ങൾ അഴിച്ചുമാറ്റിയിട്ടില്ല. പ്രസന്നക്ക് അത്ര ഉയരത്തിൽ കയറി തൂങ്ങാൻ കഴിയുമോ എന്ന സംശയവും പോലീസിനുണ്ട്. ബുധനാഴ്ച കാലത്ത് ഫോറിൻസിക്ക് വിദഗ്ധരെത്തി പരിശോധിച്ച ശേഷം മാത്രമേ മൃതദേഹങ്ങൾ അഴിച്ചു മാറ്റൂ. 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button