Uncategorized
അമ്മയേയും മകനേയും വീട്ടില്‍നിന്ന് പുറത്താക്കിയ സംഭവത്തിൽ പ്രതികളെ പോലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം
കൊല്ലം: കൊട്ടിയം തഴുത്തലയില്‍ അഞ്ചു വയസുകാരനേയും അമ്മയേയും വീട്ടില്‍നിന്ന് പുറത്താക്കിയ സംഭവത്തിൽ പ്രതികളെ പോലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം.
കേസില്‍ കുട്ടിയുടെ അച്ഛന്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അടക്കം നിര്‍ദേശിച്ചിട്ടും കൊട്ടിയത്തെ പോലീസ് ഇതുവരെ നടപടിയിലേക്ക് നീങ്ങിയിട്ടില്ല.

സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരേയും ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് അതുല്യ പരാതിപ്പെടുന്നു. ഏതോ ബാഹ്യസമ്മര്‍ദം പോലീസിനുമേല്‍ ഉണ്ടെന്നാണ് അതുല്യയുടെ ആരോപണം.
Comments