അരിക്കുളം,മാവട്ട് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഭാ സംഗമം മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ കാവിൽ പി.മാധവൻ ഉദ്ഘാടനം ചെയ്തു
അരിക്കുളം,മാവട്ട് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഭാ സംഗമം മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ കാവിൽ പി.മാധവൻ ഉദ്ഘാടനം ചെയ്തു.മാവട്ട് പ്രദേശത്ത് നിന്നും SSLC, +2 പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ഉപഹാരവും
ഗാന്ധിയുടെ ജീവചരിത്ര പുസ്തകം വും നല്കി ആദരിച്ചു. പഠന മുന്നോക്കക്കാർക്കായി പഠനോപകരണ വിതരണവും നടന്നു. ബൂത്ത് കമ്മറ്റി പ്രസിഡൻ്റ് എം.ജി.നായർ ചടങ്ങിൽഅധ്യക്ഷ്യത വഹിച്ചു.
കെ.പി.രാമചന്ദ്രൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻ്റ് സി. രാമദാസ്, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഒ.കെ.ചന്ദ്രൻ മാസ്റ്റർ, ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അനിൽകുമാർ അരിക്കുളം, അനസ്കരായാട്, ആദർശ് രാവറ്റമംഗലം, ശശീന്ദ്രൻ പുളിയത്തിങ്കൽ, ജനാർദ്ദനൻ മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദുപറമ്പടി , രാമാനന്ദൻ മഠത്തിൽഎന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. യൂത്ത് കെയർ ഭാരവാഹിയും ജീവ കാരുണ്യ പ്രവർത്തകനുമായ അനസ് കാരായാടിന് യൂത്ത് കെയറിൻ്റെ ‘സ്നേഹോപഹാരം ആദർശ് രാവറ്റമംഗലംകൈമാറി.ബൂത്ത് സെക്രട്ടറി ബാബു NP സ്വാഗതവും ശശീന്ദ്രൻ പുളിയത്തിങ്കൽ നന്ദി പറഞ്ഞു.