LOCAL NEWS
അരിക്കുളം കാരയാട് പൊന്നൻച്ചാലിൽ മുക്ക് – തേവർക്കുന്ന് – മിനീസ്റ്റേഡിയം റോഡിന്റെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് നിർവ്വഹിച്ചു
കാരയാട് :പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 20 21- 2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 8 ലക്ഷം രൂപ അനുവദിച്ച് നിർമ്മിച്ച അരിക്കുളം ഗ്രാമ പഞ്ചായത്തിലെ കാരയാട് പൊന്നൻച്ചാലിൽ മുക്ക് – തേവർക്കുന്ന് – മിനീസ്റ്റേഡിയം റോഡിന്റെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് നിർവ്വഹിച്ചു ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി കെ പി അദ്യക്ഷത വഹിച്ചു. എം പി പ്രസാദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്ലോക്ക് മെമ്പർ കെ അഭിനീഷ്, രജില ടി എം . സി.കെ നാരയണൻ മാസ്റ്റർ, പി കെ ഗോപി , എന്നിവർ സംസാരിച്ചു വി ശശി നന്ദിയും പറഞ്ഞു
Comments