KOYILANDILOCAL NEWS

അരിക്കുളം പഞ്ചായത്ത് ‘ഇത്തിഹാദ്’ സംഗമം സംഘടിപ്പിച്ചു

മഹല്ല് ജമാഅത്തുകൾ വർത്തമാനകാലത്ത് അതീവ ജാഗ്രത പുലർത്തണമെന്ന് അരിക്കുളം പഞ്ചായത്ത് എസ് എം എഫ് ജംഇയ്യത്തുൽ ഖുതബ മഹല്ല് ശാക്തീകരണത്തിന്റെ ഭാഗമായി അരി ക്കുളം സുബുലുസ്സലാം മദ്രസ്സയിൽ സംഘടിപ്പിച്ച ‘ഇത്തിഹാദ്’ ഉലമ ഉമറാ സംഗമം അഭിപ്രായപ്പെട്ടു. സമൂഹത്തിലെ ധൂർത്തിനും പെങ്ങച്ചത്തിനും അധാർമ്മികതക്കുമെതിരെ പള്ളി മിഹ്റാബുകളിൽ വെച്ച് ഉദ്ബോധനവും ബോധവത്കരണ ക്ലാസ്സുകളും കുടുബ സംഗമങ്ങളും നടത്താൻ തീരുമാനിച്ചു.

ഇത്തിഹാദ് സംഗമം ജംഇയ്യത്തുൽ ഉലമ ജില്ലാ സെക്രട്ടറി പി എം കോയ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് എസ് എം എഫ് പ്രസിഡണ്ട് ഇ കെ അഹമദ് മൗലവി അദ്ധ്യക്ഷനായി. സയ്യിദ് അജ്മൽ മശ്ഹൂർ തങ്ങൾ പ്രാർഥന നടത്തി. സ്റ്റെയിറ്റ് വഖഫ് ബോർഡ് ട്രൈനൽ സാജിഹ് സമീർ അസ്ഹരി ക്ലാസ്സ് അവതരിപ്പിച്ചു. എസ് എം എഫ് പഞ്ചായത്ത് ജനറൽ സെക്രട്ടറി എസ് അബ്ദുസ്സലാം മാസ്റ്റർ സ്വാഗതവും ട്രഷറർ കെ.എം. അഹമദ്ഹാജി നന്ദിയും പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button