അരിക്കുളം പഞ്ചായത്ത് ഓഫീസിന് മുൻപിൽ യു ഡി എഫ് കമ്മറ്റി സംഘടിപ്പിച്ച ധർണാ സമരം അഡ്വ: കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു
അരിക്കുളം പഞ്ചായത്ത് ഓഫീസിന് മുൻപിൽ യു ഡി എഫ് കമ്മറ്റി സംഘടിപ്പിച്ച ധർണാ സമരം അഡ്വ. കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മൗനത്തിന്റെ വാത്മീകത്തിലൊളിക്കാതെ മുഖ്യമന്ത്രി കൃത്യമായ മറുപടി പറയണമെന്ന് ഡി.സി.സി. പ്രസിഡണ്ട് അഡ്വ:കെ. പ്രവീൺ കുമാർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ്, കെട്ടിട നികുതി വർദ്ധനവ് എന്നിവ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് അരിക്കുളം പഞ്ചായത്ത് ഓഫീസിന് മുൻപിൽ യു.ഡി.എഫ്. കമ്മറ്റി സംഘടിപ്പിച്ച ധർണാ സമരം സംഘടിപ്പിച്ചത്.
നിർമ്മാണ സാമഗ്രികളുടെ വില കുത്തനെ ഉയരുമ്പോൾ കെട്ടിട നിർമ്മാണ ചെർമിറ്റ് ഫീസ് വർദ്ധിപ്പിച്ചത് സാധാരണക്കാരന്റെ വീടെന്ന സ്വപ്നത്തിന് മേൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്. റോഡ് സുരക്ഷയുടെ പേരിൽ സ്ഥാപ്പിച്ച എ.ഐ. ക്യാമറ ഏറ്റവും വലിയ പകൽ കൊള്ളയാണ്. ഇതിന്റെ കരാർ നൽകിയത് മുഖ്യമന്ത്രിയുടെ ബന്ധുവിന് ബന്ധമുള്ള പ്രസാഡിയോ കമ്പനിക്കാണ്. അഴിമതി ചൂണ്ടിക്കാണിക്കുമ്പോൾ നേതാക്കളെ താറടിച്ചു കാണിച്ചും വക്കീൽ നോട്ടീസ് അയച്ചും പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാമെന്ന് കരുതുന്നത് മൗഢ്യമാണ്.
ചടങ്ങിൽ യു.ഡി.എഫ്. പഞ്ചായത്ത് കമ്മറ്റി ചെയർമാൻ സി.രാമദാസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി. സെക്രട്ടറി രാജേഷ് കീഴരിയൂർ, ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് കെ.പി.വേണുഗോപാലൻ, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ശശി ഊട്ടേരി, മുസ്ലീം ലീഗ് പഞ്ചായത്ത് സെക്രട്ടറി വടക്കയിൽ ബഷീർ, കെ.പി.രാമചന്ദ്രൻ മാസ്റ്റർ, വി.വി.എം. ബഷീർ, ഇ.കെ. അഹമ്മദ് മൗലവി, യു.ഡി.എഫ്. പഞ്ചായത്ത് കമ്മറ്റി കൺവീനർഎൻ.കെ. അഷറഫ്, ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ ഒ.കെ.ചന്ദ്രൻ മാസ്റ്റർ, കെ. അഷറഫ് മാസ്റ്റർ, പി. കുട്ടിക്കൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു. രാമചന്ദ്രൻ നീലാംബരി, സുമേഷ് സുധർമൻ , കെ.എം. സക്കറിയ, പി.എം.രാധ ടീച്ചർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു പറമ്പടി, ബിനി മഠത്തിൽ, ശ്യാമള ഇടപ്പള്ളി, ലത കെ.പൊറ്റയിൽ, ബാലകൃഷ്ണൻ കൈലാസ്, പി.ശശീന്ദ്രൻ നേതൃത്വം നൽകി.