KOYILANDILOCAL NEWS
അരിക്കുളം പഞ്ചായത്ത് പ്രവാസിലീഗ് പ്രവർത്ത സംഗമം നടത്തി
അരിക്കുളം: പഞ്ചായത്ത് പ്രവാസിലീഗ് പ്രവർത്ത കൺവൻഷൻ, മണ്ഡലം പ്രസിഡണ്ട് മമ്മു ചേരമ്പറ്റ ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് ഇ കെ അഹമ്മദ് മൗലവി അദ്ധ്യക്ഷനായിരുന്നു. മണ്ഡലം ജനറൽ സെക്രട്ടറി മൊയ്തു പുറമണ്ണിൽ മുഖ്യപ്രഭാഷണം നടത്തി. സി സൂപ്പി, സി നാസർ, കെ എം മുഹമ്മദ്, എൻ എം കുഞ്ഞമ്മദ്, കെ സി ഇബ്രാഹിം, എ എൻ എം ഷഫീഖ്, എൻ എം അസീസ്, പി പിഅമ്മത്, മജീദ് പറമ്പത്ത്, സി എം ബഷീർ, എൻ എം റഷീദ് സംസാരിച്ചു. പഞ്ചായത്ത് ഭാരവാഹികളായി എൻ എം കുഞ്ഞിമുഹമ്മദ്. പ്രസിഡണ്ട്, പി പി അമ്മത്, ബഷീർ വൈസ് പ്രസിഡണ്ട് മാർ കെ സി ഇബ്രാഹിം,ജനറൽ സെക്രട്ടറി. മജീദ് പറമ്പത്ത്, എൻ എം അബ്ദുൽ അസീസ് ജോ: സെക്രട്ടറിമാർ കെ എം.മുഹമ്മമ്മദ്, ട്രഷർ എന്നിവരെ തെരെഞ്ഞെടുത്തു.
Comments