LOCAL NEWS
അരിക്കുളം ശ്രീ അരീക്കുന്ന് വിഷ്ണു ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തോടനുബന്ധിച്ചുള്ള രുഗ്മിണി സ്വയംവര ഘോഷയാത്ര
അരിക്കുളം ശ്രീ അരീക്കുന്ന് വിഷ്ണു ക്ഷേത്രത്തിലെ ഒൻപതാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തോടനുബന്ധിച്ചുള്ള രുഗ്മിണി സ്വയംവര ഘോഷയാത്ര നടുവത്തൂർ ശ്രീ അരീക്കര പരദേവതാ ക്ഷേത്രത്തിൽ നിന്നുമാരംഭിച്ച് യജ്ഞവേദിയിലെത്തിച്ചേർന്നു. വാദ്യമേളങ്ങളും മുത്തുക്കുടകളും അകമ്പടി സേവിച്ച ഘോഷയാത്രയ്ക്ക് ശ്രേയ ബാലകൃഷ്ണൻ വരമ്പി ച്ചേരി, സതീദേവി പള്ളിയ്ക്കൽ, കമല കൊല്ലങ്കണ്ടി, പുഷ്പലത ഉത്രാടം, ശൈലജ നന്ദനം, വിജയലക്ഷ്മി പോക്കളത്ത്, സ്മിത പള്ളിക്കൽ, ധന്യ ഉത്രാടം രാഗി അരീക്കുന്നത്ത് മീത്തൽ, കമല മണ്ണാങ്കണ്ടി എന്നിവർ നേതൃത്വം നൽകി.
Comments