LOCAL NEWS

അരിമ്പമല കോളനിയിലെ 64 കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ച്, ദേശീയ പാത വികസനം

ഉള്ളിയേരി : ഗ്രാമപ്പഞ്ചായത്ത് ആറാംവാർഡിലെ കിഴക്കേ അരുമ്പമല കോളനി ജലപദ്ധതിയുടെ ടാങ്കിലേക്ക് വെള്ളമെത്തുന്ന പൈപ്പ് കൊയിലാണ്ടി-മുക്കം സംസ്ഥാനപാത നവീകരിച്ചപ്പോൾ തകരാറിലായതോടെ 65 വീട്ടുകാർ ആശ്രയിക്കുന്ന പദ്ധതിയിൽ ജലവിതരണം മുടങ്ങി.പമ്പിങ് നിലച്ചിട്ട് 12 ദിവസമായി. പൈപ്പ് ലൈനിന്റെ തകരാറിലായ ഭാഗം സംസ്ഥാനപാതയിലായതുകൊണ്ട് ജലവിതരണചുമതലയുള്ള കമ്മിറ്റിക്ക്‌ പ്രശ്നം പരിഹരിക്കാൻ കഴിയുന്നില്ല.

അരുമ്പയിൽക്ഷേത്രം പടിഞ്ഞാറെ നട റോഡിന്റെ കിഴക്കുഭാഗത്താണ് കിണറും പമ്പ് ഹൗസും ഉള്ളത്. പമ്പ് ഹൗസിൽനിന്ന് അരുമ്പമലയുടെ മുകളിലുള്ള ടാങ്കിലേക്ക് വെള്ളം എത്തിക്കുന്ന മെയിൻ പൈപ്പ് കൊണ്ടുപോയത് സംസ്ഥാനപാത (എസ്.എച്ച്. 34) യുടെ ഓവുചാലിന്റെ ഓരത്തുകൂടെയാണ്. റീബിൽഡ് കേരള പദ്ധതിയിൽ റോഡ് നവീകരിക്കുന്നതിന്റെ ഭാഗമായി ഓവുചാലുകൾ പുതുക്കി സ്ഥാപിച്ചതോടെയാണ് പൈപ്പ് തകരാറിലായത്. ടാങ്കിലേക്ക് വെള്ളമെത്താത്തതോടെ പമ്പിങ് നിർത്തിവെക്കുകയായിരുന്നു. 
രൂക്ഷമായ ജലക്ഷാമമാണ് 65 വീട്ടുകാർ നേരിടുന്നത്. ഇതിൽ 35 വീട്ടുകാർ കോളനി നിവാസികളാണ്. വളരെ ഉയരത്തിലായതിനാൽ പ്രദേശത്ത് കിണറുകളില്ല. പദ്ധതിയിൽപ്പെടുന്ന കണ്ണച്ചികണ്ടിഭാഗത്തുള്ള ഒമ്പതു വീടുകളിലും കിണറില്ല. സ്ത്രീകളും കുട്ടികളും താഴെ കിണറുകളുള്ള വീടുകളിൽ പോയി തലച്ചുമടായി വെള്ളം കൊണ്ടുവരികയാണ്.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button