കെ- ടെറ്റ് മാർക്ക് 50 ശതമാനം ആക്കണം. യൂത്ത് ഫ്രണ്ട് (എം)
പേരാമ്പ്ര: കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) ജയിക്കാനുള്ള മാനദണ്ഡം 50% ശതമാനമാക്കി കുറയ്ക്കണമെന്ന ആവശ്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ, യൂത്ത് ഫ്രണ്ട് എം ജില്ലാ ജനറൽ സെക്രട്ടറി ഇ ടി സനീഷ് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം പിക്ക് നിവേദനം നൽകി. വിജയിക്കാനുള്ള ശതമാനം ഒബിസി വിഭാഗത്തിന് 55 ശതമാനവും ജനറൽ വിഭാഗത്തിന് 60 ശതമാനവും ആണ് ഇന്നുള്ളത്.
കോർപ്പറേഷൻ ബോർഡ് ചെയർമാന്മാരായ സ്റ്റീഫൻ ജോർജ്, കെ ജെ ദേവസ്യ, മുഹമ്മദ് ഇഖ്ബാൽ, ജോസഫ്, കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ടി എം ജോസഫ്, ജില്ലാ പ്രസിഡണ്ട് മാരായ പി എം ജോണി, ജോയി കൊന്നക്കൽ, ബേബി കാപ്പു കാട്ടിൽ, സജി കുറ്റ്യാനി മറ്റം, ബേബി കാപ്പു കാട്ടിൽ, കെ കെ നാരായണൻ. കെ എം പോൾസൺ, സുരേന്ദ്രൻ പാലേരി, യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡണ്ട് അരുൺ തോമസ്, ഷിബു തോമസ്, കെ എസ് സി ( എം ) ജില്ലാ പ്രസിഡന്റ് എൻ നവ്യ , ബേബി മൂക്കൻ തോട്ടം, വിജി വിനോദ്, ജോസഫ് പയിമ്പള്ളി എന്നിവർ പങ്കെടുത്തു.