CALICUTMAIN HEADLINES
അഴിയൂരിലെ കടല്‍ തീരം മാലിന്യമുക്തമാക്കുന്നു. ശുചിത്വ സാഗരം പദ്ധതി ഫെബ്രുവരി 21 ന് ഉദ്ഘാടനം ചെയ്യും
കോഴിക്കോട് : അഴിയൂർ പഞ്ചായത്തിലെ പൂഴിത്തല മുതല്‍ ഹാര്‍ബര്‍ വരെയുള്ള കടലോരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പികളും നീക്കം ചെയ്യുന്നതിനും ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനും ശുചിത്വസാഗരം പദ്ധതി നടപ്പിലാക്കുന്നു. ഫെബ്രുവരി 21 പൂഴിത്തലയില്‍ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മറുടെ അധ്യക്ഷതയില്‍ സി ഐ ശിവന്‍ ചോടത്ത് ഉല്‍ഘാടനം ചെയ്യും.
ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സന്നദ്ധ സേന വളണ്ടിയര്‍മാര്‍, ഹരിത സേന അംഗങ്ങള്‍ എന്നിവര്‍ കടല്‍ത്തീരത്തുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുകയും ഒഴിഞ്ഞ കുപ്പികള്‍ നീക്കം ചെയ്യുകയും ചെയ്യുന്നു. കോഴിക്കോട് ഗ്രീന്‍വേര്‍മ്സ് എന്ന കമ്പനിയുടെ സഹായത്തോടെയാണ് പരിപാടി നടപ്പിലാക്കുന്നത്.
Comments