അവകാശത്തർക്കം സഹോദരൻ്റെ ബസ്സുകൾ അടിച്ചു തകർത്തു.
കൊയിലാണ്ടി: സാമ്പത്തിക ഇടപാടുകളും ബസ്സുകച്ചവടവും മൂലമുണ്ടായകുടുംബ വഴക്കിന്റെ പേരില്‍ അനിയൻ ജേഷ്ടൻ്റെ ബസ്സുകൾ തകർത്തതായി പരാതി.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം.താമരശ്ശേരി കൊയിലാണ്ടി റൂട്ടില്‍ ഓടുന്ന ദിയ ബസ്സിന്റെ മുന്‍വശത്തെയും പിറക് വശത്തെയും ഗ്ലാസ്സുകളാണ് ചുറ്റിക കൊണ്ട് അടിച്ച് തകര്‍ത്തത്. കൊയിലാണ്ടി പുതിയ സ്റ്റാന്റിലാണ് ആദ്യസംഭവം. കെ എല്‍ 56 വി 4362 ബസ്സ് സ്റ്റാന്റിലും മറ്റൊരു ബസ്സ് കന്നൂരിലും വെച്ചു തകര്‍ത്തതായി ബസ്സ് ഉടമ പി സുനില്‍കുമാര്‍ കൊയിലാണ്ടി പോലീസില്‍ പരാതി നല്കി. വീട്ടുവളപ്പിൽ നിർത്തായിട്ടിരുന്ന മറ്റൊരു ബസ്സും (കെ എൽ 57 ഡി 6777) തകർത്തിട്ടുണ്ട്. ഇന്ന് (ചൊവ്വ) പുലർച്ചെ വിദേശത്ത് നിന്ന് തിരിച്ചെത്തിയ സഹോദരനാണ് ബസ്സുകൾ അടിച്ചു തകർത്തതെന്നും വീട്ടിലും നാശനഷ്ടങ്ങൾ ഉണ്ടാക്കിയതായും പരാതിക്കാരനായ സുനിൽ കുമാർ പറയുന്നു. സഹോദരങ്ങൾ തമ്മിലുള്ള തർക്കങ്ങളാണ് ബസ് തകർക്കലിൽ എത്തിയത് എന്ന് നാട്ടുകാർ പറയുന്നു.