LOCAL NEWS

അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കണം-കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ:സമ്മേളനം സംസ്ഥാന സമിതി അംഗം ടി.വി.ഗിരിജ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കണമെന്നും, ക്ഷാമാശ്വാസ കുടിശ്ശികകൾ ഒറ്റത്തവണയായി ഈ സാമ്പത്തിക വർഷം അവസാനിക്കും മുന്നെ വിതരണം ചെയ്യണമെന്നും, മെഡിസെപ് പദ്ധതിയിൽ ന്യൂതന ചികിത്സാമാർഗ്ഗങ്ങളുടെ പദ്ധതി വിപുലീകരിക്കാനും എംപാനൽ ആശുപത്രികളുടെ എണ്ണം വർദ്ധിപ്പിക്കുവാനും, പങ്കാളിത്ത പെൻഷൻ പദ്ധതി പൂർണ്ണമായും അവസാനിപ്പിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി പുനസ്ഥാപിക്കണമെന്നും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ചേമഞ്ചേരി യൂണിറ്റ് സമ്മേളനം സർക്കാറിനോടാവശ്യപ്പെട്ടു.

പൂക്കാട് കലാലയം ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സംസ്ഥാന സമിതി അംഗം ടി.വി.ഗിരിജ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് ഒ.കെ.വാസു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് എൻ.കെ.കെ.മാരാർ, യൂണിറ്റ്
സെക്രട്ടറി വി.പി.ഭാസ്കരൻ, ഉണ്ണി മാടഞ്ചേരി, ബ്ലോക്ക് സെക്രട്ടറിമാരായ വേണുഗോപാലൻ, ബാലഗോപാലൻ, ടി.നളിനി, പി.കെ.ബാലകൃഷ്ണൻ കിടാവ്, വി.എം.ലീല എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി.ദാമോദരൻ (പ്രസിഡൻ്റ്), വി.പി.ബാലകൃഷ്ണൻ (സെക്രട്ടറി), ഉണ്ണി മാടഞ്ചേരി (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button