LOCAL NEWS
അശ്രദ്ധമായും അപകടകരമായും കാറോടിച്ച് നിരവധി വാഹനങ്ങള്‍ ഇടിച്ചിട്ട യുവാവിന്റെ പേരില്‍ കൊയിലാണ്ടി പോലീസ് കേസെടുത്തു
കൊയിലാണ്ടി: അശ്രദ്ധമായും അപകടകരമായും കാറോടിച്ച് നിരവധി വാഹനങ്ങള്‍ ഇടിച്ചിട്ട യുവാവിന്റെ പേരില്‍ കൊയിലാണ്ടി പോലീസ് കേസെടുത്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. കീഴരിയൂര്‍ നടുവത്തൂര്‍ ചേരു വീട്ടില്‍ മീത്തല്‍ സി.എം.ബബിത്തിന്റെ (25)പേരിലാണ് കേസെടുത്തത്. കൊയിലാണ്ടി മാര്‍ക്കറ്റിലൂടെ വന്ന കാര്‍ ആദ്യം ഗൂഡ്‌സ് ഓട്ടോറിക്ഷയിലും തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ട നിരവധി ഇരുചക്ര വാഹനങ്ങളെയും ഇടിച്ചു തെറിപ്പിച്ചു.
ഓടിക്കൂടിയ ഡ്രൈവര്‍മാര്‍,ചുമട്ട് തൊഴിലാളികള്‍,വ്യാപാരികള്‍ എന്നിവര്‍ ചേര്‍ന്ന് കാര്‍ തടഞ്ഞിടുകയായിരുന്നു. മോട്ടോര്‍വാഹന വകുപ്പിന്റെ വാഹനവും ആ സമയം അതു വഴി വന്നു. പോലീസെത്തി കാര്‍ ഓടിച്ച ബബിത്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളോടൊപ്പം മറ്റ് രണ്ട് പേര്‍ കൂടി ഉണ്ടായിരുന്നതായി എസ്.ഐ എം.എല്‍.അനൂപ് പറഞ്ഞു.
Comments