KOYILANDILOCAL NEWS
അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ് കൊയിലാണ്ടി താലൂക്ക് സമ്മേളനം ഭാരവാഹികളെ തെരഞ്ഞെടുത്തു
അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീ്ഷണേഷ്‌സ് കൊയിലാണ്ടി താലൂക്ക് സമ്മേളനം കൊയിലാണ്ടി സിറ്റി ടവറിൽ വെച്ചു നടന്നു. സതീശൻ.വി.കെ അധ്യക്ഷത വഹിച്ച സമ്മേളനം ജില്ലാ വൈസ് പ്രസിഡൻ്റ് വിൻസൻ്റ് മുക്കം ഉത്ഘാടനം നിർവഹിച്ചു.
അസോസിയേഷൻ നോർത്ത് സോൺ പ്രസിഡൻ്റ് അബ്ദുൾ മജീദ് മുഖ്യാതിഥിയായിരുന്നു. അനുപമ ഷാജി സ്വാഗതവും അരവിന്ദൻ. കെ നന്ദിയും പറഞ്ഞു. ജയപ്രകാശ് ചുള്ളിയിൽ,പ്രവീൺ കുമാർ.പി എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രവീൺ കുമാർ.പി (പ്രസിഡൻ്റ്), അനുപമ ഷാജി (സെക്രട്ടറി), അരവിന്ദൻ.കെ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
Comments