KOYILANDILOCAL NEWS

ആത്മാർഥത മുഖമുദ്രയാക്കിയ നിസ്വാർത്ഥ രാഷ്ട്രീയ പ്രവർത്തകനായിരുന്നു യു രാജീവൻ മാസ്റ്ററെന്ന് പി സി വിഷ്ണുനാഥ് എം എല്‍ എ അനുസ്മരിച്ചു.

കൊയിലാണ്ടി: ആത്മാർഥത മുഖമുദ്രയാക്കിയ നിസ്വാർത്ഥ രാഷ്ട്രീയ പ്രവർത്തകനായിരുന്നു യു രാജീവൻ മാസ്റ്ററെന്ന് പി സി വിഷ്ണുനാഥ് എം എല്‍ എ അനുസ്മരിച്ചു. കൊയിലാണ്ടി ത്രിവർണ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം, രാഷ്ട്രീയ ഭേദമന്യേ സാധാരണ ജനങ്ങളെ പരിഗണിക്കുകയും തനിക്ക് ലഭ്യമായ സ്ഥാനങ്ങൾ എല്ലാം സാമൂഹ്യ പ്രവർത്തനത്തിന് വേണ്ടി ഉപയോഗപ്പെടുത്തുകയും ചെയ്ത നേതാവായിരുന്നു രാജീവൻ മാസ്റ്ററെന്ന് അദേഹം കൂട്ടി ചേർത്തു.

രാഷ്ട്രീയ പ്രവർത്തനത്തിനൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടി ഏറ്റെടുത്ത് നടത്തിയ രാജീവൻ മാസ്റ്റർ പൊതുപ്രവർത്തകർക്കെല്ലാം മാത്യകയാണന്ന് അദ്ദേഹം പറഞ്ഞു. പ്രമുഖ സാഹിത്യകാരൻ ചന്ദ്രശേഖരൻ തിക്കോടി അനുസ്മരണ പ്രഭാഷണം നടത്തി , ചെയർമാൻ രാജേഷ് കീഴരിയൂർ അധ്യക്ഷത വഹിച്ചു. പി കെ അരവിന്ദൻ , പി രത്നവല്ലി, വി ടി സുരേന്ദ്രൻ ,കെ പി വിനോദ് കുമാർ , നടേരി ഭാസ്കരൻ , അഡ്വ കെ പി നിഷാദ്, പി രമേശൻ എന്നിവർ സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button