KOYILANDILOCAL NEWS

ആനപാറ ക്വാറി പരിസരവാസികളുടെ പ്രശ്നം ഗൗരവായി കാണണം: സി.പി.ഐ


കീഴരിയൂർ: കീഴരിയൂർ പഞ്ചായത്തിലെ ആനപാറ ക്വാറിയുടെയും ക്രഷറിൻ്റെയും പ്രവർത്തനം മൂലംപരിസരവാസികൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ അധികൃതർ ഗൗരവായി കാണമെന്ന് സമരകേന്ദ്രം സന്ദർശിച്ച സി പി ഐ പ്രതിനിധി സംഘം ആവശ്യപ്പെട്ടു.
ജില്ല കലക്റ്റർ സംഭവസ്ഥലം സന്ദർശിച്ച് പ്രശ്നത്തിൽ ഇടപെടണം. ജിയോളജി വകുപ്പിൻ്റെ ശാസ്ത്രീയമായ പഠനം നടത്തി ജനങ്ങളുടെ ആശങ്ക അകറ്റിമാത്രമെ ക്വാറിയുടെ പ്രവർത്തനം നടത്താവു എന്നും സംഘം സൂചിപ്പിച്ചു.

സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.കെ ബാലൻ ,മേപ്പയൂർ മണ്ഡലം സെക്രട്ടറി സി.ബിജു., ടി.കെ.വിജയൻ, ഇ.ടി.ബാലൻ എന്നിവരടങ്ങിയ സംഘമാണ് ക്വോറിയും സമരകേന്ദ്രത്തിലും സന്ദർശിച്ചത്.നേതാക്കൾ സമരക്കാരെ അഭിവാദ്യം ചെയ്തു സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button