KOYILANDILOCAL NEWS

ആനപ്പാറയിൽ സാറ്റലൈറ്റ് സർവ്വേ നടത്തുന്നതിന് റവന്യൂമന്ത്രി ഇടപെടണം

മേപ്പയ്യൂർ :കീഴരിയൂർ പഞ്ചായത്തിലെ ആന പ്പാറ കരിങ്കൽക്വറിയിലെ ഖനനവുമായി ബന്ധപ്പെട്ട് പരിസരവാസികൾക്കുള്ള ആശങ്കയകറ്റു ന്നതിനു സാറ്റലൈറ്റ് സർവ്വേ നടത്തുന്നതിന് റവന്യൂ മന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്.
ക്വാറിയിലെ ഖനനം സമീപത്തെ വീടുകൾക്കും ജനങ്ങൾക്കും ഭീഷണിയായായിമാറിയിരിക്കുന്ന സാഹചര്യത്തിൽ ക്വാറി സ്ഥിരമായിഅടച്ചുപൂട്ടാൻ തയ്യാറാകണം.

മുസ്‌ലിംലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് ആർ.കെ,മുനീർ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്. ടി. യു.സൈനുദ്ദീൻ ജനറൽ സെക്രട്ടറി നൗഷാദ് കുന്നുമ്മൽ, മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് സത്താർ കിഴരിയൂർ,അൻസിൽ ആമിയാസ്,സാബിറ നടുക്കണ്ടി എന്നിവരോടൊപ്പം ക്വാറി ഖനനവുമായി ബന്ധപ്പെട്ട് സമരം ചെയ്തു വരുന്നവരേയും സമരകേന്ദ്രവും,ക്വാറിയും സന്ദർശിച്ചത്തിനു ശേഷംസംസാരിക്കുകയായിരുന്നു അദ്ദേഹം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button