KOYILANDILOCAL NEWS
ആനപ്പാറ ക്വാറിയിൽ കനത്ത സംഘര്‍ഷം; സ്ത്രീകൾക്കുൾപ്പെടെ പോലീസ് മർദ്ദനം. തലയ്ക്ക് അടിയേറ്റ സ്ത്രീ ബോധരഹിതയായി, മൂന്ന് പൊലീസുകാര്‍ക്കും പരിക്ക്
കീഴരിയൂർ: ആനപ്പാറയിലെ ക്വാറിക്കെതിരായ പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷം രൂക്ഷമായി തുടരുന്നു. സംഘര്‍ഷത്തിനിടെ തലയ്ക്ക് അടി കിട്ടിയ സ്ത്രീ ബോധരഹിതയായി. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്കേറ്റ മറ്റൊരു സമരസമിതിപ്രവർത്തകനായ കനിയിൽ അജീഷിനെ (26) ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
സംഘര്‍ഷത്തില്‍ മൂന്ന് പൊലീസുകാര്‍ക്കും പരിക്കേറ്റു. എസ്.ഐമാരായ അനൂപ്, കെ.ടി.രഘു, എ.ആര്‍ ക്യാമ്പിലെ ദേവാനന്ദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. എസ് ഐ അനൂപിന് കൈക്ക് കടിയേൽക്കുകയായിരുന്നു. പോലീസ് ജീപ്പിന് അള്ളു വെച്ച് ടയർ പഞ്ചറാക്കിയതായി പോലീസ് ആരോപിച്ചു.
Comments