CALICUTDISTRICT NEWS
ആനപ്പാറ ക്വാറിവിരുദ്ധ സമരത്തിന് പിന്തുണ അറിയിച്ച് ഡിസിസി പ്രസിഡണ്ട് പ്രവീൺ കുമാർ സമരപ്പന്തലിൽ
കീഴരിയൂർ : നടുവത്തൂർ ആനപ്പാറ ക്വാറിയിലെ ഖനനം നിമിത്തം ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾ നടത്തുന്ന സമരത്തോടൊപ്പം അവസാനം വരെ കോൺഗ്രസ് കമ്മിറ്റി ഉണ്ടാവുമെന്നും ക്വാറിയിലെ ഉഗ്രസ്ഫോടനങ്ങൾ ജനങ്ങളുടെ ജീവനും സ്വത്തിനും ഗുരുതരമായ അപകടം വരുത്തിയിട്ടുണ്ടെന്നും ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ.കെ പ്രവീൺ കുമാർ പറഞ്ഞു.
നടുവത്തൂർ ആനപ്പാറയിലെ ക്വാറിവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരപ്പന്തലിൽ പിന്തുണ അറിയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി സി സി മുൻ പ്രസിഡണ്ട് യു രാജീവൻ, ജനറൽ സിക്രട്ടറി രാജേഷ് കീഴരിയൂർ ,ബ്ലോക്ക് പ്രസിഡണ്ട് കെ പി വേണുഗോപാൽ, മണ്ഡലം പ്രസിഡണ്ട് ഇടത്തിൽ ശിവൻ, ചുക്കോത്ത് ബാലൻ നായർ, ടി കെ ഗോപാലൻ, ഒ കെ കുമാരൻ, എൻ ടി ശിവാനന്ദൻ, വി വി ചന്തപ്പൻ, വിശ്വനാഥൻ കെ തുടങ്ങിയവരും സംബന്ധിച്ചു.
Comments