KOYILANDILOCAL NEWS

ആന്തട്ട ഗവൺമെൻറ് യുപി സ്കൂളിലെ കുട്ടികൾക്കായി പ്രതിഭകൾക്കൊപ്പം പരിപാടി സംഘടിപ്പിച്ചു

എൽ എസ് എസ് സ്കോളർഷിപ്പുകൾ നേടിയവരും വിവിധ മത്സരങ്ങളിൽ പഞ്ചായത്ത്/ ഉപജില്ല തലങ്ങളിൽ പങ്കെടുത്ത് മികവ് തെളിയിച്ചവരുമായ ആന്തട്ട ഗവൺമെൻറ് യുപി സ്കൂളിലെ കുട്ടികൾക്കായി പ്രതിഭകൾക്കൊപ്പം പരിപാടി സംഘടിപ്പിച്ചു. അരങ്ങാടത്ത് ഹൈവേയ്ക്ക് സമീപം സൂപ്പർമാർക്കറ്റിന് മുൻവശത്ത് പ്രത്യേകമായി സജ്ജീകരിച്ച വേദിയിൽ നടന്ന പരിപാടി വിദ്യാഭ്യാസ ഉപ ഡയരക്ടർ മനോജ് മണിയൂർ ഉദ്ഘാടനം ചെയ്തു.

ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ബാലസാഹിത്യ പുരസ്കാര ജേതാവ് കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ മനോജ് മണിയൂരിനെ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീബ മലയിൽ അദ്ദേഹത്തെ ഷാൾ അണിയിക്കുകയും ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു. അഞ്ചാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ പതിപ്പുകളുടെ പ്രകാശനവും വിദ്യാഭ്യാസ ഉപഡയറക്ടർ ഈ വേദിയിൽ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വേണു , ജനപ്രതിനിധികളായ കെ ജുബീഷ്, ബിന്ദു മുതിരക്കണ്ടത്തിൽ, സുധ കാവുങ്കൽ പൊയിൽ, കെ സുധ ഹെഡ്മാസ്റ്റർ എം ജി ബൽരാജ്, സ്റ്റാഫ് സെക്രട്ടറി ബേബിരമ എന്നിവർ സംസാരിച്ചു .

മജീഷ്യൻ ശ്രീജിത്ത് വിയൂർ, മണിലാൽ കൊയിലാണ്ടി എന്നിവർ ഒരുക്കിയ കലാവിരുന്ന് ഏറെ ഹൃദ്യമായി. പ്രതിഭകളെ അനുമോദിക്കുന്ന പരിപാടിയിൽ സ്കൂളിലെ മുഴുവൻ അധ്യാപകരും നിരവധി കുട്ടികളും രക്ഷിതാക്കളും പിടിഎ ഭാരവാഹികളും എസ് എസ് ജി അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button