CALICUTKOYILANDI

ആന്തട്ട ഗവ യു പി സ്കൂളിൽ ജൈവ പച്ചക്കറി കൃഷി വിത്തിടൽ ചടങ്ങ് നടന്നു

  
കൊയിലാണ്ടി: ആന്തട്ട ഗവ യു പി സ്കൂളിൽ ജൈവ പച്ചക്കറി കൃഷി വിത്തിടൽ ചടങ്ങ്  നടന്നു.  മുൻ എം എൽ എയും ജൈവ കൃഷി പ്രായോക്താവുമായ കെ ദാസൻ വിത്തുകൾ വിതച്ചു. വെണ്ട, പയറുകൾ, ചീര എന്നീ വിത്തുകളാണ് വിതച്ചത്.എം പി ടി എ യുടെ നേതൃത്വത്തിലാണ്   കൃഷിസ്ഥലമൊരുക്കിയത്. ജൈവ വളം മാത്രം ഉപയോഗിക്കുന്നതും ഡ്രിപ്പ് ഇറിഗേഷനുമാണ് ഈ കൃഷി രീതിയുടെ പ്രത്യകത .
ദേശീയ പാതക്കരികെ ഒരു വർഷത്തേക്ക് മുന്നാസ് ഗ്രൂപ്പ് വിട്ടു തന്ന 20 സെന്റ് സ്ഥലത്താണ് കൃഷി. 20 അംഗങ്ങള്‍ ഉള്ള  എം പി ടി എ  ഗ്രൂപ്പാണ് കൃഷിയുടെ മേൽനോട്ടം നിർവഹിക്കുന്നത്. പി ടി എ പ്രസിഡണ്ട് എ ഹരിദാസ് , ഹെഡ്മാസ്റ്റർ എം ജി ബൽരാജ്, പി ജയകുമാർ , കെ ഉസ്മാൻ , കെ ദീപ എന്നിവർ പ്രസംഗിച്ചു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button