KOYILANDILOCAL NEWS

ആപദ് മിത്ര ട്രെയിനിങ് പൂർത്തിയായി

കഴിഞ്ഞ ആറു ദിവസങ്ങളിലായി കൊയിലാണ്ടി ഫയർ സ്റ്റേഷനിൽ നടന്നുവന്നിരുന്ന സിവിൽ ഡിഫൻസ് അംഗങ്ങൾക്കും ആപദ് മിത്ര അംഗങ്ങൾക്കും ഉള്ള ദുരന്തനിവാരണ ട്രെയിനിങ് പ്രോഗ്രാം  സമാപിച്ചു.

 

അപകട സാഹചര്യങ്ങളിൽ എങ്ങനെ കാര്യക്ഷമമായും ധീരതയോടെയും പ്രവർത്തിക്കാം,വിവിധതരം അപകടങ്ങൾ, ഫസ്റ്റ് എയ്ഡ്, ദുരന്തനിവാരണം,പേഴ്സണൽ പ്രൊട്ടക്ഷൻ എന്നിങ്ങനെ നിരവധി മേഖലകളിൽ വിദഗ്ധർ ക്ലാസെടുത്തു. സമാപനപരിപാടി കൊയിലാണ്ടി മുനിസിപ്പൽ വൈസ് ചെയർമാൻ ശ്രീ കെ സത്യൻ ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ ഓഫീസർ സി പി ആനന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രമോദ് പി കെ ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർമാരായ പ്രദീപ് , മജീദ്,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ടി പി ഷിജു എന്നിവർ സംസാരിച്ചു.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button