Politics
ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് അമർനാഥിൽ
ശ്രീനഗർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് അമർനാഥ് ക്ഷേത്രം സന്ദർശിക്കും. തീർത്ഥാടന യാത്രക്ക് തീവ്രവാദ ആക്രമണ ഭീഷണിയുള്ള പശ്ചാത്തിൽ സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്താനായാണ് അമിത് ഷാ എത്തുന്നത്.
അടുത്തമാസം 11നാണ് അമർനാഥ് തീർത്ഥാടനം ആരംഭിക്കുന്നത്.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണ് അമിത് ഷാ കശ്മീരിലെത്തിയത്. ആഭ്യന്തരമന്ത്രിയായതിന് ശേഷമുള്ള അമിത് ഷായുടെ ആദ്യ കശ്മീർ സന്ദർശനമാണിത്. മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറം ആദ്യമായാണ് ഹർത്താലോ , ആക്രമണങ്ങളോ ഇല്ലാതെ ഒരു കേന്ദ്ര ആഭ്യന്തരമന്ത്രി കശ്മീരിലെത്തുന്നത്.
Comments