CALICUTDISTRICT NEWSKERALALOCAL NEWS
ആര്യാ രാജേന്ദ്രന്‍ കെ എം സച്ചിന്‍ദേവ് വിവാഹം സെപ്റ്റംബര്‍ നാലിന്
മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശേരി എംഎല്‍എ കെ എം സച്ചിന്‍ദേവും സെപ്റ്റംബര്‍ നാലിന് വിവാഹിതരാകും. സിപിഐഎമ്മിന്റെ വിവാഹ ക്ഷണക്കത്ത് സച്ചിന്‍ ദേവ് പങ്കുവച്ചു.
തിരുവനന്തപുരം എകെജി ഹാളില്‍ പകല്‍ 11നാണ് ചടങ്ങ് നടക്കുക. എ കെ ജി സെന്ററിലെ വിവാഹത്തിന് ശേഷം കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളിൽ ഒരുക്കുന്ന സൃഹദ വിരുന്നിന്റെ ക്ഷണക്കത്താണ് പങ്കുവച്ചിരിക്കുന്നത്. സെപ്റ്റംബര്‍ ആറിന് വൈകുന്നേരം 4 മണി മുതലാണ് സൗഹൃദ വിരുന്ന്. സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പേരിലാണ് കത്ത് തയാറാക്കിയിരിക്കുന്നത്.
ഫെബ്രുവരിയിലാണ് ഇരുവരുടെയും വിവാഹ വാര്‍ത്തകള്‍ പുറത്തുവന്നത്. മാര്‍ച്ച് മാസത്തിലായിരുന്നു വിവാഹനിശ്ചയം. വിവാഹശേഷം രണ്ടു ദിവസം കഴിഞ്ഞാണ് കോഴിക്കോട് വിവാഹ സത്കാരം. എസ്എഫ്‌ഐ രംഗത്ത് ഒരുമിച്ച് പ്രവര്‍ത്തിച്ചുള്ള പരിചയമാണ് ഇപ്പോള്‍ വിവാഹത്തിലെത്തുന്നത്.
Comments