KOYILANDILOCAL NEWS
ആറാമത് മൃത്യുഞ്ജയ പുരസ്ക്കാരം മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർക്ക്
കൊയിലാണ്ടി: ശ്രീ കാഞ്ഞിലശ്ശേരി ശിവരാത്രി ഉത്സവത്തിന്റെ ആറാമത് മൃത്യുഞ്ജയ പുരസ്കാരം പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർക്ക്. ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ ചലച്ചിത്രഗാനരചയിതാവ് ബി. കെ.ഹരി നാരായണൻ പുരസ്കാരം നൽകി. ചടങ്ങിൽ സാഹിത്യകാരൻ യൂ.കെ. കുമാരൻ പൊന്നാട ചാർത്തി, ജില്ല പഞ്ചായത്ത് ഉപാദ്ധ്യാക്ഷൻ എ.പി. ശിവാനന്ദൻ ധന്യതാപത്രം സമർപ്പിച്ചു. മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ എ.എൻ നീലകണ്ഠൻ ഒരു ഗുരുദക്ഷിണ നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അദ്ധ്യക്ഷയായിരുന്നു. മാതൃഭൂമി അസോസിയേറ്റ് എഡിറ്റർ കെ.വിശ്വനാഥ്, ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ ഡോ. വി ടി മനോജ് നമ്പൂതിരി വാഴയിൽ ശിവദാസൻ , ശശി അമ്പാടി, എൻ വി സദാനന്ദൻ എന്നിവർ സംസാരിച്ചു.
Comments