ബവ്‌റിജസ് ഗോഡൗണില്‍ നിന്നും മദ്യം മോഷ്ടിച്ച കേസിൽ പ്രധാന പ്രതി അറസ്റ്റില്‍. സംഭവത്തില്‍ എട്ടു പ്രതികള്‍ കൂടിയുണ്ടെന്നാണ് പൊലിസ് പറയുന്നത്. കവലയൂര്‍ സ്വദേശി രജിത്താണ് പിടിയിലായത്. കാറിലും ബൈക്കിലുമെത്തിയാണ് പ്രതികള്‍ മോഷണം നടത്തിയത്. ആറു ദിവസങ്ങളിലായാണ് മദ്യ കുപ്പികൾ പെട്ടിയോടെ കടത്തിയത്.
149 കെയ്‌സ് മദ്യമാണ് ആറ്റിങ്ങല്‍ ബവ്‌റിജസ് ഗോഡൗണില്‍ നിന്നും ഇങ്ങനെ കടത്തിയത്. ആറ്റിങ്ങലും വര്‍ക്കലയിലും ലോ്ക് ഡൗണില്‍ വ്യാജമദ്യവില്‍പ്പന വ്യാപകമാണെന്ന വിവരം ലഭിച്ചിരുന്നു. ഇതു സംബന്ധിച്ച അന്വേഷണത്തിനിടയിലാണ് ബിവറിജസ് മദ്യമാണ് കൈമാറുന്നത് എന്ന് വ്യക്തമായത്.
മേയ് 22ന് വര്‍ക്കലയില്‍ പിടികൂടിയ വിദേശമദ്യത്തിന്റെ ഉറവിടം തേടിയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. തുടർന്ന് വെയര്‍ഹൗസ് മാനേജരെ വിളിച്ചുവരുത്തി മദ്യത്തിന്റെ സ്‌റ്റോക്ക് പരിശോധിപ്പിച്ചു. കെട്ടിടം പരിശോധിച്ചപ്പോൾ മോഷണം നടന്നതായി വ്യക്തമായി.