KERALA
ആറു മാസത്തിനകം കോൺഗ്രസ് വിട്ടത് 11 നേതാക്കൾ
കോൺഗ്രസിൽ നിന്നും ഈ വർഷം രാജിവെച്ച് ഒഴിഞ്ഞത് 11 നേതാക്കൾ. കെപിസിസി ജനറൽ സെക്രട്ടറി രതികുമാറാണ് അവസാനം രാജിവച്ചത്. വി.എം സുധീരനും കെ പി സി സി രാഷട്രീയകാര്യ സമിതിയിൽ നിന്നും രാജിവെച്ചു എങ്കിലു അദ്ദേഹം ആരോഗ്യപരമായ കാരണങ്ങളാലാണ് വിട്ടു നിൽക്കുന്നത്.
എഐസിസി മുൻ വക്താവ് പി സി ചാക്കോ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന ലതിക സുഭാഷ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ പി എം സുരേഷ്ബാബു, കെ സി റോസക്കുട്ടി, കെപിസിസി സെക്രട്ടറിയായിരുന്ന എം എസ് വിശ്വനാഥൻ, ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി പി കെ അനിൽകുമാർ പുനഃസംഘടനയെ തുടർന്നുണ്ടായ അഭിപ്രായ ഭിന്നതയെ തുടർന്ന് പുറത്തു പോയ പാലക്കാട്ടെ മുതിർന്ന നേതാവ് എ വി ഗോപിനാഥ്, നെടുമങ്ങാട് മണ്ഡലത്തിൽ സ്ഥാനാർഥിയായിരുന്ന പി എസ് പ്രശാന്ത്, കെപിസിസി ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ എന്നിങ്ങനെയാണ് പുറത്തു പോയവരുടെ നിര.
Comments