ആലപ്പുഴയിൽ കള്ളനോട്ട് കേസിൽ അറസ്റ്റിലായ വനിതാ കൃഷി ഓഫീസറെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി
ആലപ്പുഴയിൽ കള്ളനോട്ട് കേസിൽ അറസ്റ്റിലായ എടത്വയിലെ കൃഷി ഓഫീസറാണ് ജിഷയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. പേരൂർക്കട സർക്കാർ മാനസികാരോഗ്യ ആശുപത്രിയിലേക്കാണ് എം ജിഷ മോളെ മാറ്റിയത്.
ഇന്നലെ രാത്രിയാണ് മാവേലിക്കര ജയിലില്‍ നിന്ന് തിരുവനന്തപുരത്തെ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് ജിഷയെ മാറ്റിയത്. ഇന്നലെ ജയിലില്‍ വച്ചും അസ്വാഭാവികമായ പെരുമാറ്റമായിരുന്നു ഇവരുടേത്. മൂന്ന് വര്‍ഷങ്ങളായി ജിഷമോള്‍ മാനസിക പ്രശ്‌നങ്ങള്‍ക്ക് മരുന്നുകഴിക്കുന്നയാളെന്നും ചികിത്സ വേണമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് പത്ത് ദിവസത്തേക്ക് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാന്‍ കോടതി നിര്‍ദേശം നല്‍കിയത്.
കള്ളനോട്ടിന്റെ ഉറവിടം സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് പൊലീസിന്റെ വാദം. ജിഷ പൊലീസിനോട് വെളിപ്പെടുത്തിയ ആളുകൾക്ക് കേസിൽ ബന്ധമില്ലെന്ന് കണ്ടെത്തി. പരസ്പര വിരുദ്ധമായാണ് മറുപടികൾ. കള്ളനോട്ട് സംഘത്തിലെ മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമമാണോ ജിഷ നടത്തുന്നതെന്ന് പൊലീസിന് സംശയമുണ്ട്. കേസുമായി ബന്ധമുണ്ടെന്ന് കരുതുന്ന മൂന്നു പേർ ഒളിവിലാണ്.