Uncategorized

കാക്കി യൂണിഫോം പൊലീസിന് മാത്രമാക്കണമെന്ന് ഡിജിപി

കാക്കി യൂണിഫോം പൊലീസിന് മാത്രമാക്കണമെന്ന് ഡിജിപി. ഫയർഫോഴ്സ്, വനം, എക്സൈസ്, ജയിൽ എന്നീ സേന വിഭാഗങ്ങൾക്കും ഹെൽത്ത് ഇൻസ്പെക്ടർമാർ, സ്റ്റുഡ്ൻ്റ് പൊലീസ് കേഡറ്റ് അധ്യാപകർ എന്നിവരുടേയും കാക്കി യൂണിഫോം മാറ്റണമെന്നും പൊലീസ് മേധാവി സർക്കാരിനോട് ആവശ്യപ്പെട്ടു. ആശയക്കുഴപ്പം ഒഴിവാക്കാനാണിതെന്നാണ് വിശദീകരണം.

എഡിജിപിമാരുടെ യോഗത്തിലാണ് കാക്കി പൊലീസിന് മാത്രമാക്കി പരിമിതിപ്പെടുത്തണമെന്ന നിർദ്ദേശം ഉയർന്നത്. കേരള പൊലീസ് ആക്ട് പ്രകാരം ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഒരു പൊലീസ് ഉദ്യോഗസ്ഥനല്ലാതെ മറ്റാർക്കും കാക്കി യൂണിഫോം ധരിക്കാൻ പാടില്ലെന്ന് നിർക്ഷർച്ചിരിക്കെയാണ് മറ്റ് സേന വിഭാഗങ്ങളും യൂണിഫോം ധരിക്കുന്നതെന്നായിരുന്നു വിമർശനം. ഇതേ കുറിച്ച് ബറ്റാലിയൻ എഡിജിപിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ റിപ്പോ‍ർട്ടാണ് ഡിജിപി സർക്കാരിന് നൽകിയത്.

മോട്ടോർവാഹനവകുപ്പിലെയും എക്സൈസിലെയും ഉദ്യോഗസ്ഥരുടെ യൂണിഫോം പൊലീസിന് സമാനമല്ലാത്ത രീതിയിൽ പരിഷ്ക്കരിക്കണം. സെക്രൂരി ഉദ്യോഗസ്ഥർ, ഹോം ഗാർഡ്, മറ്റ് വകുപ്പുകളിൽ കാക്കി ഉപയോഗിക്കുന്നവതെല്ലാം പിൻവലിക്കണം. ഫയർഫോഴ്സും ജയിൽ വകുപ്പിനും, വനംവകുപ്പുമൊന്നും ക്രമസമാധാന ചുമതയിൽ ഉള്‍പ്പെടുത്താത്തിനാൽ മറ്റൊരു യൂണിഫോം നൽകണം. എന്നിങ്ങനെയാണ് ആവശ്യം. ആഭ്യന്തര വകുപ്പിന് നൽകിയിട്ടുള്ള ശുപാർ‍ശ നിയമവകുപ്പ് പരിശോധിച്ചുവരികയാണ്.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button