ആവണിപ്പൂവരങ്ങ് – 2022 സെപ്തം. 08, 10, 11 തിയ്യതികളിൽ
പൂക്കാട് കലാലയത്തിന്റെ നാൽപ്പത്തി എട്ടാമത് വാർഷികാഘോഷമായ ആവണിപ്പൂവരങ്ങ് – 2022 വിജയിപ്പിക്കുന്നതിന് 151 അംഗ സംഘാടക സമിതി രൂപീകരിച്ചു. തിരുവോണനാളിൽ കൊടിയേറ്റവും തുടർന്ന് സെപ്തം. 10, 11 തിയ്യതികളിൽ കലാപരിപാടികളും അരങ്ങേറും. കലാലയത്തിലെ വിവിധ വിഷയങ്ങൾ പഠിക്കുന്ന വിദ്യാർത്ഥികളുടെ അരങ്ങേറ്റം, കലാലയം നാടക സംഘം തെയ്യാറാക്കുന്ന അമേച്ച്വർ നാടകം, രക്ഷിതാക്കൾ ഒരുക്കുന്ന തിരുവാതിരക്കളി, ഒപ്പന, കാവ്യ ശില്പം, കഥാപ്രസംഗം, ഗാനമേള മുതലായവ അരങ്ങിലെത്തും. കലാലയം ആരഭി ഹാളിൽ ചേർന്ന യോഗം ആർട്ടിസ്റ്റ് ഹാറൂൺ അൽ ഉസ്മാൻ ചെയർമാനും കെ രാധാകൃഷ്ണൻ ജനറൽ കൺവീനറുമായി സ്വാഗത സംഘം രൂപീകരിച്ചു. കലാലയം പ്രസിഡണ്ട് യു.കെ.രാഘവൻ അധ്യക്ഷത വഹിച്ചു. സുനിൽ തിരുവങ്ങൂർ, ശിവദാസ് കാരോളി, സി.വി. ബാലകൃഷ്ണൻ, ശശികുമാർ പാലക്കൽ, എ.കെ രമേശൻ, സത്യനാഥൻ മാടഞ്ചേരി, എം വി. ശങ്കരൻ മാസ്റ്റർ, കെ വി സന്തോഷ്, പി പി ഹരിദാസൻ എന്നിവർ സംസാരിച്ചു.കെ രാധാകൃഷ്ണൻ സ്വാഗതവും ശ്യാം സുന്ദർ നന്ദിയും പറഞ്ഞു.