ആവളയിൽ ലഹരി ഉപയോഗത്തിനെതിരെ പ്രതിരോധ ചങ്ങല
സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ആവളയിൽ ബഹുജന പ്രതിരോധ ചങ്ങല സംഘടിപ്പിച്ചു.
ആവളയിൽ രൂപീകൃതമായ രാഷ്ട്രീയ പാർട്ടികൾ, കുടുംബശ്രീ പ്രവർത്തകർ സാംസ്കാരിക പ്രവർത്തകർ ഉൾപ്പെടുന്ന ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിരോധ ചങ്ങലയിൽ നൂറുകണക്കിന് ബഹുജനങ്ങൾ പങ്കെടുത്തു. ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു.തുടർന്ന് നടന്ന വിശദീകര പൊതുയോഗം മേപ്പയ്യൂർ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ജാഗ്രതാ സമിതി ചെയർമാൻ മുനവ്വിർ ആവള അധ്യക്ഷത വഹിച്ചു. നാർക്കോട്ടിക് സെൽ സബ് ഇൻസ്പക്ടർ ഷാജി കേദാരം, എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ബാബു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആദില നിബ്രാസ്, എം എം രഘുനാഥ് രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം എം അശോകൻ, ഒ.മമ്മു, വിജയൻ ആവള, ബിനീഷ് ബി വി, രജീഷ് ടി കെ, വി പി വേണു എന്നിവർ സംസാരിച്ചു. ജാഗ്രത സമിതി കൺവീനർ കെ അജിത്ത് സ്വാഗതവും കെ എം ശോഭ നന്ദിയും പറഞ്ഞു.