Uncategorized
ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് കാണാതായ അരിക്കൊമ്പന്റെ സിഗ്നലുകൾ കിട്ടി
ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് കാണാതായ അരിക്കൊമ്പന്റെ സിഗ്നലുകൾ കിട്ടി. ഇന്ന് രാവിലെ അരിക്കൊമ്പൻ റേഞ്ചിലെത്തി. വനം വകുപ്പിന് അരിക്കൊമ്പന്റെ റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ കിട്ടി. പത്തോളം സ്‌ഥലത്തു നിന്നുള്ള സിഗ്നലുകളാണ് കിട്ടിയത്.
കേരളാ – തമിഴ്നാട് അതിർത്തിയിലെ വന മേഖലയിലൂടെ കൊമ്പൻ സഞ്ചരിക്കുന്നതയാണ് സൂചന. VHF ആന്റിന ഉപയോഗിച്ച് അരിക്കൊമ്പനെ ട്രാക്ക് ചെയ്യാൻ ഏറെ നേരമായി ശ്രമം തുടരുകയായിരുന്നു. തമിഴ്നാട് വനം വകുപ്പിന്റെ ആളുകളും തെരച്ചിൽ നടത്തിയിരുന്നു.
ഇന്നലെ ഉച്ചക്ക് ശേഷം രണ്ടു മണിക്ക് സിഗ്നൽ ലഭിച്ച ശേഷം അരിക്കൊമ്പൻ എവിടെയെന്ന് വ്യക്തമായിരുന്നില്ല. തമിഴ്‌നാട് വനമേഖലയിലെ വണ്ണാത്തിപ്പാറ ഭാഗത്താണ് ഇന്നലെ ഉച്ചയ്ക്ക് അരിക്കൊമ്പൻ ഉണ്ടായിരുന്നത്. മേഘാവൃതമായ കാലാവസ്‌ഥയും ഇടതൂർന്ന വനവുമാണെങ്കിൽ സിഗ്നൽ ലഭിക്കാൻ കാലതാമസം ഉണ്ടാകും.
Comments