Uncategorized
ആശിഷ് ജെ ദേശായി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്
ഗുജറാത്ത് ഹൈക്കോടതിയിലെ ആക്ടിങ് ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. എസ്‌വി ഭട്ടി സുപ്രീം കോടതി ജഡ്ജിയായതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് നിയമനം. ജസ്റ്റിസ് ഭട്ടിയുടെ ഒഴിവിൽ ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ചിരുന്നു.
1962 ജൂലായ് അഞ്ചിന് വഡോദരയിൽ ആണ് ആശിഷ് ദേശായിയുടെ ജനനം. ഗുജറാത്ത് ഹൈക്കോടതിയിൽ ജഡ്ജിയായിരുന്ന ജസ്റ്റിസ് ജെ.പി. ദേശായിയുടെ മകനാണ്. അഹമ്മദാബാദിലെ സെയ്ന്റ് സേവ്യേഴ്‌സ് കോളജിൽനിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും എൽ.എ. ഷാ ലോ കോളജിൽനിന്ന് നിയമപഠനവും പൂർത്തിയാക്കി. 1985ൽ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയ അദ്ദേഹം 2011 നവംബർ 21ന് ഗുജറാത്ത് ഹൈകോടതി ജഡ്ജിയായി ചുമതലയേറ്റു.
Comments