DISTRICT NEWS

ആൻറിബയോട്ടിക്ക് റസിസ്റ്റൻസ് ക്രിയാത്മക പദ്ധതികൾ ആരംഭിക്കണം; കെപിപിഎ

ആരോഗ്യ മേഖലയിൽ വരാനിരിക്കുന്ന കാലത്തെ വലിയ ഭീഷണിയാണ് ആൻ്റിബയോട്ടിക് റസിസ്റ്റൻസ്. നിസ്സാരരോഗങ്ങൾക്ക് പോലും ആൻ്റിബയോട്ടിക്കുകൾ യഥേഷ്ടം ഉപയോഗിക്കുന്ന ശീലം സമൂഹത്തിൽ വർദ്ധിച്ച് വരുകയും, മാരകപ്രഹരശേഷിയുള്ള രോഗാണുക്കളെ ഇല്ലാതാക്കാൻ നിലവിലുള്ള ആൻ്റിബയോട്ടിക്കുകൾ ഫലിക്കാതെയും വരുമ്പോൾ, ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാവുകയും ചെയ്യും. സർക്കാരും ആരോഗ്യ മേഖലയിലെ വിദഗ്‌ധരും ഫാർമസിസ്റ്റുകളെ കൂടെ ഉൾപ്പെടുത്തി ക്രിയാത്മക പദ്ധതികൾ അടിയന്തിരമായി ആവിഷ്കരിക്കണമെന്ന് കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ) കോഴിക്കോട് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളനം ഡപ്യൂട്ടി മേയർ സി.പി. മുസാഫിർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് ടി.വി. ഷഫീഖ് അദ്ധ്യക്ഷനായി. കെപിപിഎ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ പി പ്രവീൺ, ടി സതീശൻ, ജില്ലാ പ്രസിഡണ്ട് സലീഷ് കുമാർ, എസ് ഡി, എൻ സിനീഷ്, പി ഷറഫുന്നീസ, ടി വി ഗംഗാധരൻ , അഹമ്മദ് പി ഐ, റോസ് ചന്ദ്ര ബാബു, റൂബി രജ്ജന, സിമി കെ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി ശേഷസായി എം ആർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ഫാർമസി കൗൺസിലിന്റെ ബെസ്റ്റ് ഫാർമസിസ്റ്റ് അവാർഡ് ജേതാവ് മെർലിൻ ബെറ്റിലയെ ആദരിച്ചു.

പുതുതായി നിലവിൽ വന്ന ദേശീയ ഔഷധ ലൈസൻസിങ്ങ് സംവിധാനത്തിൽ ഫാർമസിസ്റ്റുകളുടെ തൊഴിൽ അവകാശം നിഷേധിക്കുന്ന നടപടികൾ പുനപരിശോധിക്കുക, മരുന്ന് വിതരണം ഫാർമസിസ്റ്റ്മാരിലൂടെ മാത്രമേ നടത്താവൂ എന്ന ഫാർമസി ആക്ട് സെക്ഷൻ 42 സംസ്ഥാനത്ത് നടപ്പിൽ വരുത്തുക എന്നീ ആവശ്യങ്ങളും സമ്മേളനം പ്രമേയത്തിലൂടെ ഉന്നയിച്ചു.

പുതിയ ഭാരവാഹികളായി ഷഫീക്ക് ടി.വി(പ്രസിഡണ്ട് ), റൂബി രഞ്ജന. എം കെ, സൗമ്യ കെ (വൈസ്.പ്രസിഡണ്ട്), സെഷസായി. എം.ആർ (സെക്രട്ടറി), രാധാകൃഷ്ണൻ പി, ലാൽജിത്ത് കെ (ജോ.സെക്രട്ടറി), അഷ്റഫ് ടി.പി (ട്രഷറർ)  എന്നിവരെ തിരഞ്ഞെടുത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button