KOYILANDILOCAL NEWS
ആർട്ട് ഗ്യാലറിക്കെതിരെ ആക്രമണം കലാകാരന്മാർ പ്രതിഷേധിച്ചു
കോഴിക്കോട്: ലളിതകലാ അക്കാദമിയുടെ കോഴിക്കോട് ആർട് ഗ്യാലറിയിലെ ശില്പവും ചില്ലു വാതിലും കല്ലെറിഞ്ഞു തകർത്ത സാമൂഹ്യ വിരുദ്ധരുടെ നടപടിയിൽ കലാകാരന്മാരുടെ കൂട്ടായ്മ പ്രതിഷേധിച്ചു. ആർട്ട് ഗ്യാലറി പരിസരത്ത് നടന്ന പ്രധിഷേധ സംഗമം, പ്രശസ്ത ചിത്രകാരി കബിതാ മുഖോപാദ്യായ ഉദ്ഘാടനം ചെയ്തു.അനിൽകുമാർ തിരുവോത്ത്, ബൈജൂ മേരിക്കുന്ന്, ഇ സുധാകരൻ, വിജയരാഘവൻ പനങ്ങാട്. ഗുലാബ് ജാൻ, ഷാജി പോലുർ, സഞ്ജയ്, ലിസി, സുചിത്ര, സി.ഗണേശൻ, ഷിനിൽ, സാലി കോസ്റ്റൽ,
കരിം ദാസ്,നവീൻ രാജ്, സലാം വെള്ളയിൽ, ടി.കെ. സജിത്.സായിപ്രസാദ് ചിത്രകൂടം,സജീവ് കീഴരിയൂർ, രാജന്ദ്രൻ പുല്ലൂർ, ,ദിലീപ് ബാലൻ, തുടങ്ങിയവർ പങ്കെടുത്തു. കെ സുധീഷ് സ്വാഗതം പറഞ്ഞു.
Comments