ആർ.എസ്.എസ്.അജണ്ട കേരളത്തിൽ നടപ്പിലാക്കുന്നത് സി.പി.എം: ഉമ്മർപാണ്ടികശാല
കൊയിലാണ്ടി: ആർ.എസ്.എസ് അജണ്ട കേരളത്തിൽ നടപ്പിലാക്കുന്നത് സി.പി.എം.ആണെന്ന് കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് ഉമ്മർ പാണ്ടികശാല പറഞ്ഞു. കൊയിലാണ്ടി മുനിസിപ്പൽ മുസ്ലിം ലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ധേഹം.വഖഫ് നിയമനത്തിൽ വെള്ളം ചേർക്കാൻ ശ്രമിച്ചതും, പാഠ്യപദ്ധതി പരിഷ്കരണത്തിൽ മുസ്ലിം വിരുദ്ധത തിരുകി കയറ്റാനുള്ള ശ്രമവും, പൗരത്വ സമരത്തിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കാതിരുന്നതും ആർ.എസ്.എസിനെ തൃപ്തിപ്പെടുത്താനാണെന്നും അദ്ധേഹം കൂട്ടി ചേർത്തു.
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് വി.പി.ഇബ്രാഹിം കുട്ടി അദ്ധ്യക്ഷനായി. അഡ്വ.പി.വി. മനാഫ് മുഖ്യ പ്രഭാഷണം നടത്തി. സാജിദ് നടുവണ്ണൂർ, മിസ്ഹബ് കീഴരിയൂർ, സമദ് പൂക്കാട്, സയ്യിദ് ഹുസൈൻ ബാഫഖി തങ്ങൾ, അലി കൊയിലാണ്ടി, ടി.അഷറഫ്, എൻ.പി.മമ്മദ് ഹാജി, ഫാസിൽ നടേരി, സി.ഹനീഫ മാസ്റ്റർ, ആസിഫ് കലാം,ജസാർ, എം.അഷറഫ്, അൻവർ ഇയ്യഞ്ചേരി, വി.എം.ബഷീർ, ടി.കെ.റഫീഖ്, എ.അസീസ്, ടി.വി. ഇസ്മയിൽ, ടി.കെ.ഇബ്രാഹിം, എം.വി. ഫാസിൽ, വി.വി. ഫക്രുദ്ധീൻ, ബാസിത്ത് മിന്നത്ത്, വി.വി.നൗഫൽ, ആദിൽ, പി.കെ.റഫ് ഷാദ്, ഫാസിൽ, സംസാരിച്ചു.കെ.എം.നജീബ് സ്വാഗതവും, എൻ.കെ.അബ്ദുൾ അസീസ് നന്ദിയും പറഞ്ഞു. ചടങ്ങിൽ വെച്ച് കോൽക്കളി ആചാര്യൻഖാലിദ് കുരിക്കളെ ആദരിച്ചു.