KOYILANDILOCAL NEWS
ആൾ ദൈവങ്ങൾക്കെതിരെ കോൺഗ്രസ്സ് ദീപ പ്രതിരോധം സംഘടിപ്പിച്ചു.
പേരാമ്പ്ര : ആൾ ദൈവങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദീപ പ്രതിരോധം തീർത്തു. ആൾ ദൈവമായ കായണ്ണ മാട്ടനോട് ചാരുപറമ്പിൽ രവിയെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് കോൺഗ്രസ് സമരം സംഘടിപ്പിച്ചത്. ക്ഷേത്രത്തിന്റെ മറവിൽ വിശ്വാസികളെ ചൂഷണം ചെയ്യുന്ന ഇത്തരം കേന്ദ്രങ്ങൾ അടച്ചുപൂട്ടണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. സമരത്തിന് മണ്ഡലം പ്രസിഡന്റ് എം കെ ബാലകൃഷ്ണൻ, എം ഋഷികേശൻ, പി പി ശ്രീധരൻ, പുതിയോട്ടിൽ വിനയ, റീന വെള്ളച്ചാലിൽ വിനോദിനി, പി സി ഗിരീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
Comments