ഇംഗ്ലീഷ് ലാംഗ്വേജ് ലാബ് പരിശീലനം ആരംഭിച്ചു
പ്രൈമറി ക്ലാസുകളിലെ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ കേരള സർക്കാർ KITE ൻ്റെ സഹായത്തോടെ ആരംഭിക്കുന്ന ഇ- ലാംഗ്വേജ് ലാബ് പരിപാടിയിൽ അധ്യാപകർക്കുള്ള പരിശീലനപരിപാടി കൊയിലാണ്ടി ഗവൺമെൻറ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു.
എൽപി യുപി വിഭാഗങ്ങളിലായി ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ് വരെ എല്ലാ മുഴുവൻ അധ്യാപകർക്കും കുംകി ഇഷ്ടമായി ഈ അവധിക്കാലത്ത് പരിശീലനം പൂർത്തിയാക്കുമെന്ന് KITE മാസ്റ്റർ ട്രെയിനർ ശ്രീ നാരായണൻ അറിയിച്ചു.സംസ്ഥാന പരിശീലകൻ ശ്രീ ജോർജ്. കെ.ടി,ജില്ലാ പരിശീലകരായ രാജീവൻ ഇ.കെ, ജിതേഷ് കൊയമ്പ്രത്ത് , കിരൺ കെ.എസ്. ജിതേഷ്.കെ. ഉഷാകുമാരി തുടങ്ങിയവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.
ഉപജില്ലാജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി സുധ, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ യുസഫ് എന്നിവർ പരിശീലനക്യാംപ് സന്ദർശിച്ചു.
ഈ ലാംഗ്വേജ് ലാബ് എന്ന സോഫ്റ്റ്‌വെയറിൻറെ ഇൻസ്റ്റലേഷനും മറ്റു പ്രവർത്തനങ്ങളുമാണ് പരിശീലനത്തിൽ പ്രധാനമായും പരിചയപ്പെടുത്തുന്നത്. സ്കൂളുകളിൽ സ്ഥാപിക്കപ്പെടുന്ന ലാംഗ്വേജ് ലാബിൽ കുട്ടികൾക്ക് സ്വതന്ത്രമായി പ്രവർത്തനങ്ങളിൽ ഏർപ്പെടാനും സ്വയം വിലയിരുത്താനും സ്വന്തം ഉൽപന്നങ്ങൾ അധ്യാപകർക്ക് ലഭിക്കുന്ന രീതിയിൽ അപ്‌ലോഡ് ചെയ്യാനും സാധിക്കും എന്നതാണ് ഈ സോഫ്റ്റ്‌വെയറിന്റെ സവിശേഷത.