CRIMEKOYILANDILOCAL NEWS
ഇതര സംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് പണം തട്ടിയ കേസിലെ പ്രതി പോലീസ് പിടിയില്‍
കൊയിലാണ്ടി: ഇതര സംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് പണം തട്ടിയ കേസിലെ പ്രതി പോലീസ് പിടിയില്‍. കഴിഞ്ഞ ദിവസം കല്‍ക്കത്ത സ്വദേശിയായ നിപു പൈറയെ ആക്രമിച്ച് പണവും, ആധാര്‍ കാര്‍ഡും കവര്‍ച്ച നടത്തിയ കേസ്സില്‍ പ്രതിയായ മുചുകുന്ന് എരോത്ത് താഴ സുഗീഷ് (35)നെയാണ് കൊയിലാണ്ടി പോലീസ് പിടികൂടിയത്. സി.സി.ടി.വി.ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പ്രതിയെ പിടികൂടിയത്. കൊല്ലം 17-ാം മൈല്‍സില്‍ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരനാണ് നിപു പൈറ. ഇന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാണ്ടു ചെയ്യും. കൊയിലാണ്ടി സി.ഐ.സി.കെ സുഭാഷ് ബാബു, എസ്.ഐ.കെ.കെ..രാജേഷ്‌കുമാര്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിജു വാണിയംകുളം സി.പി.ഒ.അനൂപ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് കൊയിലാണ്ടി ബസ് സ്റ്റാറാന്റില്‍ വെച്ച് പ്രതിയെ പിടികൂടിയത്.
Comments