KERALAMAIN HEADLINES

ഇനി മുതൽ ഗ്യാസ് ഏജന്‍സിയില്‍ നിന്ന്​ അഞ്ച്​ കിലോമീറ്റര്‍ ചുറ്റളവില്‍ ഗ്യാസ് വിതരണം സൗജന്യം

ഇനി മുതൽ  ഗ്യാസ് ഏജന്‍സിയില്‍ നിന്ന്​ അഞ്ച്​ കിലോമീറ്റര്‍ ചുറ്റളവില്‍ ഗ്യാസ് വിതരണം സൗജന്യം. നിയമസഭയിൽ ചോദ്യത്തിന് മറുപടിയായി സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിലാണ് ഇക്കാര്യം അറിയിച്ചത്. അ‍ഞ്ച് കിലോമീറ്ററിന് മുകളിലുള്ള നിരക്കുകൾ ഓരോ ജില്ലകളിലും വ്യത്യാസപ്പെടാമെന്നും മന്ത്രി പറഞ്ഞു.

എല്ലാ ജില്ലകളുടെയും ഡെലിവറി ചാര്‍ജ് എത്രയാണെന്ന് സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ അറിയാം. അധിക ഡെലിവറി ചാര്‍ജ് ഈടാക്കുന്നതിനെതിരെ ഉപഭോക്താക്കൾക്ക് കളക്ടര്‍, സിവില്‍ സപ്ലൈസ് കമീഷണര്‍, ജില്ല സപ്ലൈ ഓഫിസര്‍, താലൂക്ക് സപ്ലൈസ് ഓഫിസര്‍ക്ക് എന്നിവർക്ക് പരാതി നൽകാം. 

ഗ്യാസ് വിതരണത്തിൽ ക്രമക്കേടുകൾ നടക്കുന്നതായി വ്യാപക പരാതിയെ തുടർന്നാണ് സർക്കാരിന്റെ ഇടപെടൽ. അമിത ഡെലിവറി ചാർജ് ഈടാക്കുന്നു, കൂടുതൽ പണം നൽകാൻ വിസമ്മതിക്കുന്നവർക്ക് സിലിണ്ടർ വൈകിപ്പിക്കുന്നു എന്നിങ്ങനെയാണ് ഏജൻസികൾക്കെതിരെ പരാതി ഉള്ളത്. പുതിയ നിർദ്ദേശം നടപ്പാക്കുന്നത്തോടെ പരാതികൾ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button