MAIN HEADLINES

ഇന്‍ഡൊനീഷ്യയില്‍ ഭൂചലനം സുനാമി മുന്നറിയിപ്പ്

ഇന്‍ഡൊനീഷ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തിയ വൻ ഭൂചലനം. ഇതിനെ തുടർന്ന് സുനാമി മുന്നറിയിപ്പ് നല്‍കി. മൗമെരേ പട്ടണത്തിന് 100 കിലോമീറ്റര്‍ വടക്ക് ഫ്‌ളോറസ് കടലില്‍ 18.5 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിൻ്റെ പ്രഭവ കേന്ദ്രം.

യു.എസ് ജിയോളജിക്കല്‍ സര്‍വേയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. പ്രാദേശിക സമയം പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു ചലനം അനുഭവപ്പെട്ടത്.

1000 കിലോമീറ്റര്‍ ദൂരം വരെ ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നണ് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രത്തിൻ്റെ അറിയിപ്പ്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button