ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് നേതാവും,സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന ശിവദാസന്‍ മല്ലികാസിന്റെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു
കൊയിലാണ്ടി : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് നേതാവും ശ്രദ്ധേയനായ സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന ശിവദാസന്‍ മല്ലികാസിന്റെ ഒന്നാം ചരമ വാര്‍ഷികം കോണ്‍ഗ്രസ്സ് 32ാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. കെ. പി. സി. സി. അംഗം ശ്രീ നാണുമാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെയും, വിവിധ മേഖലകളില്‍ വിജയം കൈവരിച്ചവരെയും അദ്ദേഹം ആദരിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ശ്രീ. വി. വി. സുധാകരന്‍ മുഖ്യ പ്രഭാഷണം നടത്തി. ശ്രീ. എം എം ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ചു. രാജേഷ് കീഴരിയൂര്‍ (ഡി സി സി സെക്രട്ടറി), മണ്ഡലം പ്രസിഡണ്ട് അഡ്വ. സതീഷ് കുമാര്‍, ബ്ലോക്ക് സെക്രട്ടറിമാരായ വിനോദ് കുമാര്‍ കെ. പി, അഡ്വ. ഉമേന്ദ്രന്‍ പി ടി, ചെറുവക്കാട് രാമന്‍, അരുണ്‍ മണമല്‍, ക്യാപ്റ്റൻ ബാലകൃഷ്ണൻ എന്നിവര്‍ പ്രസംഗിച്ചു. അഞ്ജു ജയൻ സ്വാഗതവും സി കെ പ്രദീപന്‍ നന്ദിയും പറഞ്ഞു.