MAIN HEADLINES
ഇന്നും നാളെയും സഹകരണ ബാങ്കുകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാം; റജിസ്ട്രാര്‍
ഇന്നും നാളെയും സഹകരണ ബാങ്കുകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാം. ഇന്ന് അവധിയുള്ള സ്ഥാപനങ്ങള്‍ തുറക്കാമെന്ന് സഹകരണ റജിസ്ട്രാര്‍ അറിയിച്ചു. ബാങ്ക് ഭരണസമിതിയുടെ അനുമതിയുണ്ടെങ്കില്‍ നാളെയും തുറക്കാം. തിങ്കൾ, ചൊവ്വ ദിവസങ്ങളിലെ ദേശീയ പണിമുടക്ക് കണക്കിലെടുത്താണ് തീരുമാനം.
നാളെ ഭരണ സമിതി അനുവദിച്ചാൽ ഉച്ചവരെയോ മുഴുവൻ സമയമോ തുറക്കാം. അതത് സംഘങ്ങൾക്ക് ഇക്കാര്യം തീരുമാനിക്കാമെന്ന് സഹകരണ രജിസ്ട്രാർ അറിയിച്ചു. ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ട് ഒഴിവാക്കാനും വാർഷിക ക്ളോസിംങ് നടപടികൾ പൂർത്തിയാക്കാനുമാണ് ഈ നിർദേശം നൽകിയത്. ഒരു വിഭാഗം സഹകരണ സ്ഥാപനങ്ങൾക്ക് നാലാം ശനിയാഴ്ച പ്രവർത്തി ദിവസമാണ്. അവ പതിവുപോലെ പ്രവർത്തിക്കും.
Comments