KERALASPECIAL

ഇന്ന് അധ്യാപകദിനം

ഇന്ന് അധ്യാപകദിനം. അധ്യാപകനും തത്വചിന്തകനും ഇന്ത്യയുടെ രണ്ടാമത് രാഷ്ട്രപതിയുമായിരുന്ന ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമാണ് ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്. ( teachers day )

അതിജീവനത്തിൻറെ വലിയ കാലം കടന്ന് സ്‌കൂളിലേക്കും കോളജിലേക്കുമെല്ലാം തിരിച്ചെത്തിയതിൻറെ ആവേശത്തിലാണ് വിദ്യാർത്ഥികളും ഒപ്പം അധ്യാപകരും. അഞ്ചു മുതൽ 17 വയസ്സിനിടയിൽ ഒരു വിദ്യാർഥി ഏതാണ്ട് 25,000 മണിക്കൂർ കലാലയത്തിൽ ചെലവഴിക്കുന്നുവെന്നാണ് കണക്ക്. ഭാവിജീവിതം എന്തായിത്തീരുമെന്ന് തീരുമാനിക്കപ്പെടുന്ന കാലം.

അവിടെ അധ്യാപകൻ ഉറപ്പുള്ള നിലപാടുതറയാണ്. വിദ്യാർത്ഥിയിലെ ജ്വലിക്കുന്ന വ്യക്തിയെ ഊതിക്കാച്ചിയെടുക്കണം. അവരെ ആകാശത്തോളവും അതിനപ്പുറവും സ്വപ്നം കാണുന്നവരാക്കി തീർക്കണം. ഡോ. എസ് രാധാകൃഷ്ണൻറെ ജീവിതം അധ്യാപകർക്കെന്നും വഴികാട്ടിയാണ്. അധ്യാപനം കേവലം തൊഴിലല്ല. സമർപ്പണമാണ്. സമൂഹത്തിൻറെ നിലവാരം അധ്യാപകൻറെ നിലവാരത്തെക്കാൾ ഉയരില്ലെന്ന് പറയുന്നതും അതുകൊണ്ടു തന്നെയാണ്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button