ഇന്ന് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാവില്ല, ഉച്ചയോടെ തകരാർ പരിഹരിക്കും
സംസ്ഥാനത്തെ വൈദ്യുതി ക്ഷാമത്തിന് ഇന്ന് പൂർണ പരിഹാരമാകുമെന്ന പ്രതീക്ഷയിൽ കെഎസ്ഇബി. കൂടംകുളത്തെയും മൂഴിയാറിലെയും തകരാർ ഉച്ചയോടെ പരിഹരിക്കുന്നതോടെ ഇന്ന് സംസ്ഥാനത്ത് വൈദ്യുത നിയന്ത്രണം വേണ്ടിവരില്ലെന്നാണ് കണക്കുകൂട്ടൽ. അപ്രതീക്ഷിതമായി വൈദ്യുതി പ്രതിസന്ധി നേരിട്ടതോടെ ഇന്നലെ കെഎസ്ഇബി സംസ്ഥാനത്ത് വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
വൈകുന്നേരം 6.30 മുതൽ രാത്രി 11 മണി വരെ ചുരുങ്ങിയ സമയത്തേക്ക് വൈദ്യുതി നിയന്ത്രണം വന്നേക്കുമെന്നും വൈദ്യുത ഉപഭോഗം കുറയ്ക്കണമെന്നുമായിരുന്നു കെഎസ്ഇബിയുടെ മുന്നറിയിപ്പ്.എന്നാൽ കൂടംകുളത്തെയും മൂഴിയാറിലേയും തകരാർ ഉച്ചയോടെ പരിഹരിക്കന്നതോടെ ഇന്ന് സംസ്ഥാനത്ത് വൈദ്യുത നിയന്ത്രണം വേണ്ടി വരില്ലെന്നാണ് പ്രതീക്ഷ. 500 ലേറെ മെഗാ വാട്ടിന്‍റെ ഷോട്ടേജ് ഇന്നലെ കെഎസ്ഇബി നേരിട്ടത്.
ഇടുക്കിയിൽ ഒരു ജനറേറ്റർ ഡ്രിപ്പ് ആയിതും അറ്റകുറ്റപ്പണിക്കായി ഒരു ജനറേറ്റർ അടച്ചിട്ടതുമാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്. ഇതിന് പിന്നാലെയാണ് മൂഴിയാറിൽ പെന്‍സ്റ്റോക്കിലുണ്ടായ ചോർച്ചയും, ഒപ്പം കൂടംകുളത്ത് നിന്ന് 260 മെഗാവാട്ട് കിട്ടാതെയായതും, ഒറ്റയടിക്ക് ഇത്രയും ഷോട്ടേജ് വന്നതോടെയാണ് വൈദ്യുത നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി തീരുമാനിച്ചത്.